എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം ചോദ്യം ചെയ്യൽ എന്നായിരിക്കുമെന്നത് പിന്നീട് തീരുമാനിക്കും. ആരോപണവിധേയനായ കെകെ ഗോപിനാഥന്റെ വീട്ടിൽ ഇന്നലെ അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു
ഗോപിനാഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണത്തിനായി ഔദ്യോഗികമായി അന്വേഷണസംഘത്തെ ഉടൻ രൂപീകരിക്കും. പ്രേരണ കുറ്റം ചുമത്തിയ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവർക്ക് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
അതേസമയം എൻഎം വിജയന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
The post എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും appeared first on Metro Journal Online.