Kerala
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. സോളദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
ബിസിഎ വിദ്യാർഥി ലക്ഷ്മി മിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോളേജ് കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ് ലക്ഷ്മി മിത്ര.
കോളേജിന്റെ നാലാം നിലയിൽ നിന്നുമാണ് വിദ്യാർഥിനി ചാടിയത്. ആത്മഹത്യക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്നാണ് പോലീസ് പറയുന്നത്.
The post ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി appeared first on Metro Journal Online.