കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; 35കാരൻ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 35കാരനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി
തുടർന്ന് വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് അഞ്ചൽ പോലീസ് പ്രതിയെ പിടികൂടിയത്.
The post കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; 35കാരൻ അറസ്റ്റിൽ appeared first on Metro Journal Online.