ഷാരോൺ കേസ്: ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്, പുരുഷ വിരോധമെന്ന് രാഹുൽ

പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനുള്ള ഓൾ കേരള മെൻസ് അസോസിയേഷന്റെ ശ്രമം തടഞ്ഞ് പോലീസ്. അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജിയുടെ കട്ടൗട്ടും പോലീസ് എടുത്തുമാറ്റി
ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. രാഹുൽ ഈശ്വറായിരുന്നു പരിപാടിയുടെ ഉദ്ഘാടനകൻ
ഇത് പുരുഷ വിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. കട്ടൗട്ട് എടുത്തു കൊണ്ട് പോകാൻ കാണിച്ച ആർജവം വ്യാജ പരാതികൾക്കെതിരെ എഫ്‌ഐആർ എടുക്കാനെങ്കിലും കാണിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു
The post ഷാരോൺ കേസ്: ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്, പുരുഷ വിരോധമെന്ന് രാഹുൽ appeared first on Metro Journal Online.