Kerala
താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

താമരശ്ശേരി പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി.
പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അടിവാരം മുപ്പതേക്കർ കായിക്കൽ സുബൈദയെയാണ് ആഷിഖ് വെട്ടിക്കൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് ആഷിഖ് പറഞ്ഞത്. ലഹരിക്ക് അടിമയായ ആഷിഖ് മുമ്പ് രണ്ട് തവണയും സുബൈദയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
The post താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി appeared first on Metro Journal Online.