വോട്ടർ പട്ടികയിൽ പേരില്ല; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ട് ചെയ്യാനാകാതെ മടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ വോട്ട് ചെയ്യാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാനെത്തിയ ഹരീഷ് റാവത്തിനോട് പട്ടികയിൽ പേരില്ലെന്നും ഇനിയൊന്നും ചെയ്യാനാകില്ലെന്നും അധികൃതർ പറഞ്ഞു
രാവിലെ മുതൽ ഞാൻ കാത്തിരിക്കുകയാണ്. എന്റെ പേര് വോട്ടർ പട്ടികയിൽ കാണുന്നില്ല. ലിസ്റ്റിൽ നിന്നും പേര് വെട്ടിയതിന് പിന്നിൽ ബിജെപിയുടെ കരങ്ങളാണെന്ന് അറിയാം ഈ വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിലെ 11 തദ്ദേശ നഗരസഭകളിലും 43 തദ്ദേശ കൗൺസിലുകളിലും 46 പഞ്ചായത്തുകളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
The post വോട്ടർ പട്ടികയിൽ പേരില്ല; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ട് ചെയ്യാനാകാതെ മടങ്ങി appeared first on Metro Journal Online.