Kerala
വണ്ടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരുക്ക്

മലപ്പുറം വണ്ടൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ നടന്ന അപകടത്തിൽ വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷയാണ്(22) മരിച്ചത്.
പരുക്കേറ്റ ഭർത്താവ് വിജേഷിനെ(28) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വെച്ചാണ് അപകടം. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. എതിരെ വന്ന ബസിന്റെ വശത്ത് ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്.
The post വണ്ടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരുക്ക് appeared first on Metro Journal Online.