Kerala
പത്തനംതിട്ട പോക്‌സോ കേസ്: പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് കണ്ടെത്തൽ

പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്‌സോ കേസിൽ ഗുരുതര കണ്ടെത്തലുകളുമായി ആഭ്യന്തര വകുപ്പ്. കേസ് ഒത്തുതീർപ്പാക്കാനായി പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയെന്നാണ് കണ്ടെത്തൽ.
അതിജീവിത ശക്തമായ നിലപാട് എടുത്തതോടെ സിഡബ്ല്യുസിക്ക് പോലീസിന് റിപ്പോർട്ട് കൈമാറേണ്ടി വന്നു. കോന്നി ഡിവൈഎസ്പിയെയും സിഐഎയും സസ്‌പെൻഡ് ചെയ്യാനുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ കണ്ടെത്തലുള്ളത്.
ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് ഡിവൈഎസ്പിയെയും സിഐയെയും സസ്‌പെൻഡ് ചെയ്തത്.
The post പത്തനംതിട്ട പോക്‌സോ കേസ്: പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് കണ്ടെത്തൽ appeared first on Metro Journal Online.