Kerala
അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരു കിലോമീറ്റർ അകലെ കാറും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ

കൊല്ലം അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാളൂർ സ്വദേശി ഷിബുവാണ് മരിച്ചത്. ഇൻഷുറൻസ് ഏജന്റാണ് മരിച്ച ഷിബു.
അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് ഒരു കിലോമീറ്റർ അകലെ ഷിബുവിന്റെ കാറും ചെരുപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരു കിലോമീറ്റർ അകലെ കാറും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ appeared first on Metro Journal Online.