Kerala

സിപിഎമ്മിലും പവർ ഗ്രൂപ്പുണ്ട്; ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സതീശൻ

സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവർ കുറ്റവാളികൾക്ക് കുട പിടിക്കുകയാണെന്നും സതീശൻ പറഞ്ഞു. ആരോപണവിധേയരായവരെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിനാണ്. ആരോപണവിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്തൊക്കെയാണ് പറയുന്നത്. സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button