Kerala

പിവി അൻവറിന്റെ പ്രതിഷേധത്തിൽ സിപിഎമ്മിന് അതൃപ്തി; ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി

മലപ്പുറം എസ് പി എസ് ശശിധരനെതിരായ പിവി അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിവി അൻവറിനെ സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി. അൻവറിന്റെ പ്രതിഷേധം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നാണ് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.

അതേസമയം ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തിയതല്ലെന്നാണ് അൻവർ പ്രതികരിച്ചത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ചർച്ചയാണ് നടത്തിയത്. എപ്പോഴും വരുന്ന സ്ഥലമാണ്. പ്രതിഷേധത്തിന് പാർട്ടി പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് പിന്നീട് പറയാമെന്നായിരുന്നു എംഎൽഎയുടെ മറുപടി.

മലപ്പുറം എസ് പിയുടെ വസതിക്ക് മുന്നിൽ പിവി അൻവർ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു. എസ് പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. മറുനാടൻ മലയാളി ചാനൽ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ജയിലിൽ അടക്കണമെന്നും അൻവർ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button