തിക്കോടി ബീച്ചിൽ കൂളിക്കാനിറങ്ങിയവർ തിരയിൽപ്പെട്ടു; നാലു പേർക്ക് ദാരുണാന്ത്യം: ഒരാൾ ചികിത്സയിൽ

കോഴിക്കോട്: തിക്കോടി ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ തിരയിൽപ്പെട്ടു മരിച്ചു. വയനാട്ടിൽ നിന്ന് എത്തിയ 22 അംഗ സംഘത്തിലെ നാല് പേർക്കാണ് ജീവന് നഷ്ടമായത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അസീസ് (31), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്.
വയനാട്ടിലെ കല്‍പ്പറ്റയിലെ ഒരു ജിമ്മില്‍ പരിശീലനം നടത്തുന്നവരും പരിശീലകരുമടങ്ങുന്ന 26 പേരടങ്ങുന്ന സംഘമാണ് ബീച്ചിൽ എത്തിയത്. തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കുന്നതിനിടെ ഇതില്‍ അഞ്ച് പേരാണ് തിരയില്‍പ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്താനായി.
മത്സ്യ തൊഴിലാളികളും നാട്ടുകാരും തെരച്ചിൽ നടത്തിയാണ് എല്ലാവരേയും കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ടവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.
The post തിക്കോടി ബീച്ചിൽ കൂളിക്കാനിറങ്ങിയവർ തിരയിൽപ്പെട്ടു; നാലു പേർക്ക് ദാരുണാന്ത്യം: ഒരാൾ ചികിത്സയിൽ appeared first on Metro Journal Online.