Kerala

ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്കെതിരെ നടപടി; സമരക്കാരോട് ശത്രുതയില്ലെന്നും മന്ത്രി

റേഷൻ വ്യാപാരികളുടെ സമരത്തെ നിരീക്ഷിച്ച് അനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നൽകാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആവശ്യമെങ്കിൽ കടകൾ ഏറ്റെടുക്കും. ആവശ്യമുള്ള കേന്ദ്രങ്ങളിൽ മൊബൈൽ വാഹനങ്ങളിൽ ഭക്ഷ്യധാന്യം എത്തിക്കുമെന്നും ജിആർ അനിൽ അറിയിച്ചു

റേഷൻ വ്യാപാരികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സർക്കാരിന്റെ ബാധ്യത ജനങ്ങളോടാണ്. സമരക്കാരോട് ശത്രുതയില്ല. വേതന പരിഷ്‌കരണത്തിൽ കുറച്ച് സമയം വേണം. സമയമെടുത്ത് പരിഹാരം കണ്ടെത്താമെന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു

സമരക്കാരെ ശത്രുപക്ഷത്ത് നിർത്താനുള്ള ഒരു ശ്രമവുമില്ല. ചർച്ചക്ക് മുന്നോട്ടുവന്നാൽ അതിന് തയ്യാറാണെന്നും ചർച്ചക്കുള്ള വാതിൽ തുറന്നു കിടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുക എന്നതാണ് അവരുടെ പ്രാഥമിക കടമ. അത് ചെയ്തില്ലെങ്കിൽ കടകൾ ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഭക്ഷ്യവകുപ്പും റേഷൻ വ്യാപാരികളുമായുള്ള ചർച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അടിയന്തര സമവായ ചർച്ച. ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നും ചർച്ചയിൽ സമവായം ആയില്ലെങ്കിൽ കടകൾ ഏറ്റെടുക്കുമെന്നുമാണ് ഭക്ഷ്യവകുപ്പ് അറിയിച്ചത്.

The post ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്കെതിരെ നടപടി; സമരക്കാരോട് ശത്രുതയില്ലെന്നും മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button