Kerala
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് പരുക്ക്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരുക്കേറ്റത്.
ഈടിആർ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അർധരാത്രിയിൽ ലയത്തിന് സമീപത്തുള്ള റേഷൻ കടയിൽ നിന്നും അരി കഴിക്കാനെത്തിയതാണ് കാട്ടാന.
ശബ്ദം കേട്ട് അന്നലക്ഷ്മി വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.
The post വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു appeared first on Metro Journal Online.