Kerala
സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതി; പോലീസുകാരന് സസ്‌പെൻഷൻ

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതിയിൽ പോലീസുകാരന് സസ്‌പെൻഷൻ. പരാതിക്കാരനൊപ്പമെത്തിയ ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതിയിൽ കോന്നി പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി രാജേഷ് കുമാറിനാണ് മർദനമേറ്റത്.
ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പോലീസ് സ്‌റ്റേഷനിലെത്തിയത്. പരാതിക്കാരൻ പോലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതിയെഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
The post സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതി; പോലീസുകാരന് സസ്‌പെൻഷൻ appeared first on Metro Journal Online.