National

വെടിനിർത്തൽ ലംഘനത്തിന് ശക്തമായി തിരിച്ചടിക്കും; സർജിക്കൽ സ്ട്രൈക്ക് നടന്ന അന്ന് ഇന്ത്യ ചർച്ചയ്ക്ക് തയാറായി

ന്യൂഡൽഹി: ശനിയാഴ്ച ഇന്ത്യ പാക്കിസ്ഥാനു നൽകിയ പ്രഹരമാണ് വെടിനിർത്തലിൽ നിർണായകമായതെന്ന് സർ‌ക്കാർ വൃത്തങ്ങൾ. വെടിനിർത്തൽ കാർ ലംഘിച്ചതിന് തിരിച്ചടി നൽകും. ശനിയാഴ്ചത്തെ പ്രഹരത്തിൽ വ്യോമസേന താവളങ്ങളുടെ റൺവേ അടക്കം തകർത്തിരുന്നുവെന്നും വൃത്തങ്ങൾ അറിയിക്കുന്നു.

സർജിക്കൽ സ്ട്രൈക്ക് നടന്ന അന്നു തന്നെ ഇന്ത്യ ചർച്ചയ്ക്ക് തായാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ചത്തെ പ്രഹരത്തിനു ശേഷമാണ് പാക്കിസ്ഥാൻ അതിന് തയാറായത്. ഒരു മണിക്ക് ചർച്ചയാവാമെന്ന് പാക്കിസ്ഥാൻ അറിയിച്ചെങ്കിലും 3.30 ന് ചർച്ചചെയ്യാമെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.

ജെഡി വാൻസിനോട് പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് പാക്കിസ്ഥാൻ പിൻവാങ്ങുക എന്നത് മാത്രമേ ഉള്ളൂ എന്നും മോദി പറഞ്ഞു. ഭീകരരെ കൈമാറുകയാണെങ്കിൽ മൂന്നാം സ്ഥലത്ത് ചർച്ച നടത്താം. കശ്മീരിൽ ആരുമായും ഒരു ചർച്ചയ്ക്കുമില്ല. ഭീകരകത അവസാനിപ്പിക്കാതെ നദീജല കരാർ മരിവിപ്പിച്ചത് പുനപരിശോധിക്കില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുക്കില്ലെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button