സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചയാകുന്നത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജുവിന്റെ പ്രകടനമാണ്. മൂന്ന് മത്സരത്തിലും മിന്നും പ്രകടനം കാഴ്ചവെക്കാനാകാത്ത സഞ്ജു അവസാന രണ്ട് മത്സരത്തിലും പൂര്‍ണ പരാജയമായിരുന്നു. ഫാസ്റ്റ് ബൗളര്‍ ആര്‍ച്ചറിനെ നേരിടാന്‍ സാധിക്കാതെ വിയര്‍ക്കുന്ന സഞ്ജുവിനെ ആരാധകര്‍ സങ്കടത്തോടെയാണ് നോക്കിക്കാണുന്നത്.
എന്നാല്‍, സഞ്ജുവിന്റെ മോശം പ്രകടനം ചിലര്‍ക്ക് ഗുണം ചെയ്യും. കോളടിക്കുന്നത് നിരവധി താരങ്ങള്‍ക്കാണ്. ടി20യിലെ സ്ഥിരം ഓപ്പണറായി സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയില്ല. ഇനിയുള്ള രണ്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ സഞ്ജുവിന് ഇനി രക്ഷയുള്ളൂ.
സമീപകാലത്ത് ഗംഭീര പ്രകടനത്തോടെ കസറിയ സഞ്ജുവിന് കഴിഞ്ഞ മത്സരങ്ങളിലൊന്നും തിളങ്ങാനായിട്ടില്ല. 26, 5, 3 എന്നിങ്ങനെയാണ് സഞ്ജുവിന്റെ മൂന്ന് മത്സരത്തിലെ സ്‌കോര്‍. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. എന്നിട്ടും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു.
സഞ്ജു സാംസണിന്റെ മോശം പ്രകടനം ആരാധകരെ നിരാശപ്പെടുത്തുമ്പോഴും ചില താരങ്ങള്‍ക്കിത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്തരത്തില്‍ സഞ്ജു സാംസണിന്റെ ഫ്ളോപ്പ് ഷോ ഗുണകരമായി മാറുക ശുബ്മാന്‍ ഗില്ലിനാകും.
ഇന്ത്യ അടുത്ത സൂപ്പര്‍ താരമായി വളര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തില്‍ വൈസ് ക്യാപ്റ്റനായി അവസരം ലഭിച്ച ഗില്‍ ടെസ്റ്റ് ടീമിലും സജീവമാണ്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ യുവ രാജകുമാരനായി ആ സ്ഥാനത്തേക്ക് വാഴ്ത്തപ്പെടുന്നത് ഗില്ലിനെയാണ്. എന്നാല്‍ ഗില്‍ ടി20 ടീമില്‍ സജീവമല്ല. ഓപ്പണറായ ഗില്‍ ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. പക്ഷെ ഇപ്പോള്‍ ടീമിന് പുറത്താണുള്ളത്. സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ മിന്നിക്കുമ്പോള്‍ ഗില്ലിന് മടങ്ങിവരവ് സാധ്യത കുറവാണ്. പക്ഷെ സഞ്ജു ഇതേ മോശം ഫോമില്‍ കളിച്ചാല്‍ ഗില്ലിന്റെ തിരിച്ചുവരവ് സാധ്യത ഉയരും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫ്ളോപ്പ് ഷോ ഗില്ലിന് ഗുണം ചെയ്യും.
ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഋതുരാജ് ഗെയ്ക് വാദ്, ടി20യില്‍ തകര്‍പ്പന്‍ റെക്കോഡുള്ള വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷാന്‍ എന്നിവര്‍ക്കും സഞ്ജുവിന്റെ ഫ്‌ളോപ്പിംഗ് മത്സരം ഗുണം ചെയ്‌തേക്കും. കൂടാതെ നിലവില്‍ ഓപ്പണറായ അഭിഷേക് ശര്‍മക്ക് തന്റെ സ്ഥാനം നിലനിര്‍ത്താനും സഞ്ജുവിന്റെ പ്രകടനം ഗുണം ചെയ്‌തേക്കും.
The post സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക് appeared first on Metro Journal Online.