Kerala

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് കൃഷി വകുപ്പ് ഡയറക്ടറായി നിയമനം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് കൃഷി വകുപ്പ് ഡയറക്ടറായി നിയമനം. ഐ എ എസ് ഉദ്യോഗസ്ഥരുടെ വകുപ്പുതലത്തില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ശ്രീരാമനും മാറ്റം കിട്ടിയിരിക്കുന്നത്.

നിലവില്‍ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം കൃഷിവകുപ്പ് ഡയറക്‌റായി നിയമിതനായത്. സപ്ലൈകോ സി.എം.ഡി ആയിരുന്ന പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.ഡോ.അശ്വതി ശ്രീനിവാസ് ആയിരിക്കും സപ്ലൈകോയുടെ പുതിയ സി.എം.ഡി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ചില അധിക ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ഫിഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ബി.യെ കായിക, യുവജനകാര്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതല കൂടിയുണ്ട്.

ധനകാര്യ (വിഭവശേഷി) വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ ഡോ. ശ്രീറാം വി യെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഈ ഉദ്യോഗസ്ഥന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button