Kerala

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ട്; വേണമെങ്കില്‍ എന്നെ നുണപരിശോധനക്ക് വിധേയമാക്കൂ; ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത മുന്‍ എ ഡി എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍. വിശ്വാസമില്ലെങ്കില്‍ തന്നെ നുണ പരിശോധനക്ക് വിധേയമാക്കാം. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ നവീന്‍ ബാബു തന്നോട് പണം ചോദിച്ചിട്ടുണ്ട്. താന്‍ അത് കൊടുത്തിട്ടുമുണ്ടെന്നും പ്രശാന്തന്‍ ഡിജിപിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

.പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തന്റെ പരാതി. ഈ വിഷയം യാത്രയയപ്പില്‍ വെളിപ്പെടുത്തിയതോടെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ വാദം.സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button