ബ്രൂവറി പദ്ധതി വിവാദം: സ്വകാര്യ കമ്പനിക്ക് നൽകിയതിൽ വൻ അഴിമതി, സർക്കാർ പിൻമാറണമെന്ന് ചെന്നിത്തല

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്. ഒരു വകുപ്പുകളും അറിയാതെയാണ് സർക്കാർ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ല.
ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടു പോയത്. ഡൽഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിർമാണ ശാല തുടങ്ങാൻ അനുമതി നൽകിയത്. സിപിഐ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ജെഡിഎസും എതിർപ്പ് അറിയിച്ചു കഴിഞ്ഞു. നിയമസഭയിൽ തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു
തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എക്സൈസ് മന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. 2019ന് ശേഷം ബ്രൂവറി ആരംഭിക്കരുതെന്ന് സർക്കാർ ഉത്തരവുണ്ട്. ആദ്യം അപേക്ഷിച്ച കമ്പനിക്ക് നയം മാറ്റി വീണ്ടും എങ്ങനെ അനുമതി നൽകിയെന്നും ചെന്നിത്തല ചോദിച്ചു.
The post ബ്രൂവറി പദ്ധതി വിവാദം: സ്വകാര്യ കമ്പനിക്ക് നൽകിയതിൽ വൻ അഴിമതി, സർക്കാർ പിൻമാറണമെന്ന് ചെന്നിത്തല appeared first on Metro Journal Online.