യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയിൽ

ലക്‌നൗ: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഡല്‍ഹി-ലക്നൗ ഹൈവേയ്ക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്
സ്യൂട്ട്കേസ് കണ്ടു സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നെത്തിയ പൊലീസ് സ്യൂട്ട്കേസ് പരിശോധിച്ചപ്പോൾ 25നും 30നും പ്രായത്തിനിടയിലുളള ശരീരത്താകമാനം മുറിവേറ്റ രീതിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെട്ടിയില്‍ മൃതദേഹത്തെക്കൂടാതെ കുറച്ച് തുണികളും ഉണ്ടായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് എഎസ്പി വിനീത് ഭട്നാഗർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
The post യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയിൽ appeared first on Metro Journal Online.