Kerala
എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും

പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി നൽകും. മറുപടിക്ക് പുറമെ അദ്ദേഹത്തിനെതിരായ പാർട്ടി നടപടിയും പ്രഖ്യാപിച്ചേക്കും
ഇന്നുച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചിട്ടുള്ളത്. ഡൽഹി കേരളാ ഹൗസിൽ വെച്ചാകും ഗോവിന്ദൻ മാധ്യമങ്ങളെ കാണുക. പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഡൽഹിയിലാണുള്ളത്.
വിഷയം പോളിറ്റ് ബ്യൂറോയിലും ചർച്ചയാകും. സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയാണ് സിപിഎമ്മിന് അൻവറിനെതിരെ ചെയ്യാനാകുന്ന നടപടി.