ഹരികുമാറും ശ്രീതുവും നിഗൂഢ മനസ്സുള്ളവർ; തൊട്ടടുത്ത റൂമുകളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ദേവേന്ദുവിന്റെ അമ്മ ശ്രീതുവും അമ്മാവനും പ്രതിയുമായ ഹരികുമാറും നിഗുഢമായ മനസ്സുള്ളവരാണെന്ന് പോലീസ് പറയുന്നു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്സാപ്പിൽ വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകൾ എടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു ഹരികുമാർ. ഈ പൂജാരിയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനായാണ് പരിശോധന. കൊലപാതകത്തിന്റെ തലേ ദിവസമുള്ള മെസേജുകൾ അടക്കം ഇരുവരും ഡിലീറ്റ് ചെയ്തിരുന്നു. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചെന്നാണ് ശ്രീതു പോലീസിന് നൽകിയ മൊഴി. ഇതിന് ശേഷം തന്നോട് അതിക്രമം കാണിച്ച് തുടങ്ങിയെന്നും ശ്രീതു പറയുന്നു. അതേസമയം ഹരികുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ആലോചിക്കുന്നത്.
The post ഹരികുമാറും ശ്രീതുവും നിഗൂഢ മനസ്സുള്ളവർ; തൊട്ടടുത്ത റൂമുകളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ appeared first on Metro Journal Online.