രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യൻ കസ്റ്റഡിയിൽ, ശ്രീതു-ഹരികുമാർ ചാറ്റുകൾ പോലീസ് പരിശോധിക്കുന്നു

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയിൽ. കരിക്കഖം സ്വദേശി ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നൽകിയത് ഇയാളാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്
കുടുംബത്തിന് വലിയ തോതിൽ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവിൽ പോലീസിന്റെ പക്കലില്ല.
കൊല നടത്തിയെന്ന് സമ്മതിച്ച സഹോദരൻ ഹരികുമാറുമായി ശ്രീതു നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും നിഗൂഢ മനസ്സുള്ളവരാണെന്നും തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്‌സാപ്പ് വഴി വീഡിയോ കോൾ ചെയ്യുമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
The post രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യൻ കസ്റ്റഡിയിൽ, ശ്രീതു-ഹരികുമാർ ചാറ്റുകൾ പോലീസ് പരിശോധിക്കുന്നു appeared first on Metro Journal Online.