Kerala
പിസ്റ്റൾ, വാളുകൾ, മഴു; ആലപ്പുഴ കുമാരപുരത്ത് വൻ ആയുധശേഖരം കണ്ടെത്തി, ഒരാൾ പിടിയിൽ

ആലപ്പുഴ കുമാരപുരത്ത് വൻ ആയുധ ശേഖരം കണ്ടെത്തി. പിസ്റ്റളും വാളുകളും അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. കായൽവാരത്ത് വീട് പൊത്തപ്പള്ളി വടക്ക് കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്
നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് കിഷോർ. വിദേശനിർമിത പിസ്റ്റളും 53 വെടിയുണ്ടാകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുമാണ് കണ്ടെത്തിയത്.
2015ൽ കാണാതായ രാകേഷ് തിരോധനക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് കിഷോറിന്റെ വീട്ടിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയത്. കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു.
The post പിസ്റ്റൾ, വാളുകൾ, മഴു; ആലപ്പുഴ കുമാരപുരത്ത് വൻ ആയുധശേഖരം കണ്ടെത്തി, ഒരാൾ പിടിയിൽ appeared first on Metro Journal Online.