വയനാട് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിച്ചു; പ്രതി പിടിയിൽ

വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഉപേക്ഷിച്ചു. യുപി സ്വദേശി മുഖീബാണ്(25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുപി സ്വദേശി മുഹമ്മദ് ആരിഫിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലാപതകം
മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടയിൽ നിന്ന് കണ്ടെത്തി. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വെച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു.
മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോയിൽ കയറ്റിയാണ് ബാഗുകൾ ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
The post വയനാട് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിച്ചു; പ്രതി പിടിയിൽ appeared first on Metro Journal Online.