National

പാസ്പോർട്ട് നിയമത്തിൽ മാറ്റം; ആരെയെല്ലാം ബാധിക്കും?

ന്യൂഡൽഹി: പാസ്പോർട്ട് നിയമത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് വിദേശ കാര്യമന്ത്രാലയം. ഫെബ്രുവരി 24ന് പുറത്തു വിട്ട വിജ്ഞാപനം പ്രകാരം 2023ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തിയതി തെളിയിക്കുന്നതിനായി ഒരൊറ്റ സർട്ടിഫിക്കറ്റ് മാത്രമേ സമർപ്പിക്കാനാകൂ.

മുനിസിപ്പൽ കോർപ്പറേഷനിലെ ജനന മരണ രജിസ്ട്രാർ നൽകിയതോ അഥവാ 1969ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സമർപ്പിക്കാനാകൂ.

2023നു മുൻപ് ജനിച്ചവർക്ക് മറ്റനേകം സർട്ടിഫിക്കറ്റുകൾ ജനനത്തിയതി തെളിയിക്കുന്നതിനായി സമർപ്പിക്കാം.

മുനിസിപ്പൽ കോർപ്പറേഷനിലെ ജനന മരണ രജിസ്ട്രാർ നൽകിയതോ അഥവാ 1969ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ്.

അവസാനം പഠിച്ച അംഗീകൃത സ്കൂളിൽ നിന്നുള്ള ട്രാൻസ്ഫർ, ലീവിങ്, മട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നൽകിയ ജനനത്തിയതിയോടു കൂടിയ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാം.

ജനനത്തിയതിയോടു കൂടിയ പാൻകാർഡ് നൽകാം

സർക്കാർ ജീവനക്കാർ ആണെങ്കിൽ സർവീസ് റെക്കോഡിന്‍റെ കോപ്പിയോ പേ പെൻഷൻ ഓർഡറോ നൽകാം. ഇവയിൽ ജനനത്തിയതി ഉണ്ടായിരിക്കണം. അപേക്ഷകനെ സംബന്ധിച്ച വകുപ്പിൽ നിന്നുള്ള അംഗീകൃത ഓഫിസറുടെ അറ്റസ്റ്റേഷൻ ആവശ്യമാണ്.

ജനനത്തിയതിയോടു കൂടിയ ഡ്രൈവിങ് ലൈസൻസ്

ഇലക്ഷൻ തിരിച്ചറിയൽ കാർഡ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അല്ലെങ്കിൽ പൊതു കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പോളിസിയുടെ ബോണ്ട്.

പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമായി  സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button