രണ്ട് വയസുകാരിയുടെ കൊലപാതകം: ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ ജോത്സ്യൻ ദേവിദാസിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മയോടുള്ള വ്യക്തിവിരോധത്തിന് അപ്പുറത്ത് കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം
തന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. എന്നാൽ ഇതിനപ്പുറമുള്ള സാധ്യതകൾ കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും പോലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിലും ഒരുപാട് ദുരൂഹതകളുണ്ട്. വീട് വാങ്ങിത്തരാൻ ദേവിദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലെയും ചോദ്യം ചെയ്യലിൽ ശ്രീതു ആവർത്തിച്ചു. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നാണ് ദേവിദാസന്റെ മൊഴി
The post രണ്ട് വയസുകാരിയുടെ കൊലപാതകം: ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ് appeared first on Metro Journal Online.