Kerala
ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്.
വിഷ്ണുവിനും ഒപ്പമുണ്ടായിരുന്ന പ്രിയേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാൽപത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് രാവിലെയാണ് മരിച്ചത്. അതേസമയം പരുക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
വീട് നിർമാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ ആറ് തൊഴിലാളികൾക്ക് നേരെ അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിയുകയായിരുന്നു. കഴിഞ്ഞ മാസം 13നായിരുന്നു സംഭവം.
The post ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Metro Journal Online.