Kerala
ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരുക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്. ഹോട്ടലുടമയും രണ്ട് ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി മൊഴി നൽകി. സംഭവത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികൾ ഒളിവിലാണ്. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
The post ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരുക്ക് appeared first on Metro Journal Online.