Gulf

മ്യൂണിക് ആക്രമണത്തെ യുഎഇ അപലപിച്ചു – Metro Journal Online

അബുദാബി: മൂണിറ്റില്‍ നടന്ന ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്നലെയാണ് ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ ട്രക്ക് ഓടിച്ചു കയറ്റിയത്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സാധാരണക്കാരെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഏകപക്ഷീയമായ കുറ്റകൃത്യങ്ങളെ രാജ്യം ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും ഒപ്പം എല്ലാവിധത്തിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങളെയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണക്കാരന്റെ ജീവനും സ്വത്തിനും ഹാനി സംഭവിക്കുന്ന ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും അപകടത്തില്‍ പരിക്കേറ്റ എല്ലാവരും വേഗം സുഖപ്പെടെട്ടെയെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. ജര്‍മ്മനി ഫെബ്രുവരി 23ന് പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് കേവലം 10 ദിവസം മുന്‍പ് ഇത്തരത്തില്‍ ഒരു ആക്രമണം സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നു ജര്‍മ്മന്‍ അഗ്‌നി സേവന വിഭാഗം വക്താവ് ബേണ്‍ഹാര്‍ഡ് പെസ്ച്‌കേ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button