കൂട്ടക്കൊല കൃത്യമായ ആസൂത്രണത്തോടെ; ആദ്യം ആക്രമിച്ചത് ഉമ്മയെ, അവസാന ഇര അനിയനും

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് അഫാൻ കൃത്യം നടത്തിയത്. 6 മണിക്കൂറിനുള്ളിലാണ് അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഉമ്മയെ അഫാൻ ആക്രമിച്ചത്. ഉമ്മയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നായിരുന്നു ആക്രമണം
ഉച്ചയ്ക്ക് 1.15ന് മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. ഇവരുടെ മാലയുമായി ഇവിടെ നിന്ന് കടന്ന് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് കാര്യങ്ങളറിഞ്ഞു എന്ന് മനസിലാക്കിയതോടെ ലത്തീഫിനെ കൊല്ലാനും തീരുമാനിച്ചു. തുടർന്ന് വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി
3 മണിയോടെ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് ആക്രമിച്ച് കൊന്നു. നാല് മണിയോടെ കാമുകി ഫർസാനയെ പേരുമലയിലെ വീട്ടിലേക്ക് വളിച്ചു വരുത്തി തലയ്ക്കടിച്ചു കൊന്നു. വൈകിട്ട് സ്‌കൂൾ വിട്ട് വന്ന അനിയൻ ഉമ്മയെ അന്വേഷിച്ചു. ഈ സമയത്താണ് അനിയെ വീട്ടിനുള്ളിലേക്ക് കയറ്റി ചുറ്റിക കൊണ്ട് അടിച്ചു കൊന്നത്. തുടർന്ന് കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു.
The post കൂട്ടക്കൊല കൃത്യമായ ആസൂത്രണത്തോടെ; ആദ്യം ആക്രമിച്ചത് ഉമ്മയെ, അവസാന ഇര അനിയനും appeared first on Metro Journal Online.