റേഷന്‍ സമരം പിന്‍വലിച്ചു; മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ

അനിശ്ചിതകാല സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാനും ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കാമെന്നും ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്കി. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷന്‍ വ്യാപാരികള്‍. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷന്‍ വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍ നീങ്ങിയത്. തുടര്‍ന്ന് ഇന്ന് വീണ്ടും മന്ത്രി റേഷന്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.
The post റേഷന്‍ സമരം പിന്‍വലിച്ചു; മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ appeared first on Metro Journal Online.