Kerala
കോഴിക്കോട് ടൗണിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേർക്ക് പരുക്ക്

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ന് വൈകുന്നേരം 4.15നാണ് അപകടം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗതം സുഗമമാക്കാനായി ബസ് ഇവിടെ നിന്ന് മാറ്റുകയാണ്.
The post കോഴിക്കോട് ടൗണിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേർക്ക് പരുക്ക് appeared first on Metro Journal Online.