കിഫ്ബി റോഡുകൾക്ക് ടോൾ: വിഷയം എൽഡിഎഫ് യോഗം ചർച്ച ചെയ്തിരുന്നുവെന്ന് ടിപി രാമകൃഷ്ണൻ

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് എൽഡിഎഫ് ചർച്ച ചെയ്തിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ വേണമെന്നും വിഷയം കാബിനറ്റിൽ വരുമ്പോൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ എൽഡിഎഫ് യോഗം വിളിക്കും. യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി കത്ത് നൽകിയിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങൾ ചർച്ച ച്യെയാൻ ഘടകകക്ഷികളെ അനുനയിപ്പിച്ച് മുന്നോട്ടു പോകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
50 കോടിക്ക് മുകളിലുള്ള റോഡുകൾ, പാലങ്ങൾ എന്നിവക്ക് ടോൾ ഏർപ്പെടുത്താനും ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുന്ന സ്‌കീമുകളുമാണ് സർക്കാർ പരിഗണനയിലുള്ളത്. അതേസമയം ടോൾ പിരിക്കാൻ നിയമനിർമാണം നടത്താൻ അന്തിമ ധാരണയായിട്ടില്ല.
The post കിഫ്ബി റോഡുകൾക്ക് ടോൾ: വിഷയം എൽഡിഎഫ് യോഗം ചർച്ച ചെയ്തിരുന്നുവെന്ന് ടിപി രാമകൃഷ്ണൻ appeared first on Metro Journal Online.