Kerala
പാലായിൽ മരുമകൻ അമ്മായിയമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി; രണ്ട് പേരും മരിച്ചു

കോട്ടയം പാലായിൽ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരുമകൻ. സംഭവത്തിൽ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമല(60), മരുമകൻ മനോജ്(42) എന്നിവരാണ് മരിച്ചത്
ഇന്നലെ രാത്രിയാണ് സംഭവം. മനോജ് നിർമലക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടർന്നു
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം.
The post പാലായിൽ മരുമകൻ അമ്മായിയമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി; രണ്ട് പേരും മരിച്ചു appeared first on Metro Journal Online.