Kerala

സൂംബ വിവാദം: മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് മന്ത്രി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്.

ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്‌കാരങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടുവരുന്നവർക്ക് അജണ്ടകളുണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്‌കൂൾ അധികൃതരെ അറിയിച്ചാൽ മതി

അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്ന് പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ട് നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് വിഷയമെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടും. ഇന്ത്യയിൽ ഹിജാബിനെതിരെ ക്യാമ്പയിൻ നടന്നപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാടെടുത്തു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

The post സൂംബ വിവാദം: മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button