കാസർകോട് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; മയക്കുവെടിയേറ്റതായി സംശയം

കാസർകോട് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.
പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവിൽ കനത്ത മൂടൽ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചിൽ തുടരും. ചാളക്കാട് മടന്തക്കോട് കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്.
തുരങ്കത്തിനുള്ളിൽ നിന്നും ശബ്ദം കേട്ടാണ് പ്രദേശവാസി സ്ഥലത്തെത്തി നോക്കിയതും പുലിയെ കണ്ടതും. തുടർന്ന്, വനം വകുപ്പ് അധികൃതർ തുരങ്കത്തിൽ വല വെച്ച് മൂടി. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
The post കാസർകോട് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; മയക്കുവെടിയേറ്റതായി സംശയം appeared first on Metro Journal Online.