Kerala
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റാഗിംഗ്; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു.
കോളേജ് ഹോസ്റ്റലിൽ വെച്ച് ജൂനിയർ വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തതായാണ് പരാതി.
പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പോലീസിന് കൈമാറി.
The post കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റാഗിംഗ്; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ appeared first on Metro Journal Online.