കോടികളുടെ തട്ടിപ്പ്: അനന്തുകൃഷ്ണനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

സിഎസ്ആർ ഫണ്ടിന്റെ പേരിൽ കോടികൾ തട്ടിയ ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
വിശദമായ ചോദ്യം ചെയ്യലിന് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിക്കണമെന്ന പോലീസ് ആവശ്യം അംഗീകരിച്ചു കൊണ്ടാണ് മൂവാറ്റുപുഴ ജുഡീഷ്യൽ കോടതിയുടെ നടപടി. സന്നദ്ധ സംഘടനകളിലൂടെ ചെയ്ത പ്രൊജക്ട് ആണെന്നും സത്യം പുറത്തുവരുമെന്നും അനന്തുകൃഷ്ണൻ പ്രതികരിച്ചു
പ്രതിയുടെ 19 ബാങ്ക് അക്കൗണ്ടുകളിലായി 450 കോടി രൂപ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും മൂന്ന് കോടി രൂപ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് സഹോദരന്റെയും സഹോദരി ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങാൻ ഉപയോഗപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ച വിവരം.
The post കോടികളുടെ തട്ടിപ്പ്: അനന്തുകൃഷ്ണനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു appeared first on Metro Journal Online.