കാർഷിക വികസനത്തിന് 227 കോടി; തുഞ്ചൻ പറമ്പിൽ എംടി സ്മാരകത്തിനായി 5 കോടി

സംസ്ഥാന ബജറ്റിൽ കാർഷിക മേഖലക്ക് 227 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. നെല്ല് വികസനത്തിന് 150 കോടിയും അനുവദിച്ചു. വന്യജീവി ആക്രമണം തടാൻ 50 കോടിയും സീപ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടിയും അനുവദിച്ചു
തുഞ്ചൻപറമ്പിന് സമീപം എംടിക്ക് സ്മാരകം ഒരുക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. പഠനകേന്ദ്രവും ഇവിടെ നിർമിക്കും. വൈക്കം സ്മാരകത്തിന് 5 കോടി രൂപയും അനുവദിച്ചു.
പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാനായി 100 കോടി രൂപ അനുവദിച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും ധനമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏഴ് മികവിന്റെ കേന്ദ്രങ്ങൾ. ഇതിനായി ആദ്യഘട്ടത്തിൽ 25 കോടി അനുവദിച്ചു
ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനത്തിനായി ഹൈഡ്രജൻ വാലി പദ്ധതി ആരംഭിക്കാൻ 5 കോടി രൂപ അനുവദിച്ചു. കേരളത്തിന് 10000 കോടിയുടെ ബയോ എഥനോൾ ആവശ്യം വരും. ബയോ എഥനോൾ ഗവേഷണത്തിനും ഉത്പാദനത്തിനുമായി 10 കോടി വകയിരുത്തി
The post കാർഷിക വികസനത്തിന് 227 കോടി; തുഞ്ചൻ പറമ്പിൽ എംടി സ്മാരകത്തിനായി 5 കോടി appeared first on Metro Journal Online.