കാസർകോട് ചിറ്റാരിക്കാലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് ചിറ്റാരിക്കാൽ കാറ്റാംകവലയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടി മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. ചിറ്റാരിക്കാൽ കടുമേനി സ്വദേശി സാജന്റെയും നിക്‌സിയുടെയും മകളായ സെലിൻ മേരി സാജനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ നിക്‌സിയ, മുത്തശ്ശി രാജി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിൽ രാജിയെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
വിദേശത്തായിരുന്ന മുത്തശ്ശി രാജി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് മകളെയും പേരക്കുട്ടിയെയും സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടിയിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഇവർ. കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
The post കാസർകോട് ചിറ്റാരിക്കാലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.