Kerala
സിനിമാ, സീരിയൽ താരവും സിപിഎം പ്രവർത്തകനുമായ കെ സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു

തമിഴ് സിനിമാ, സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ മൂന്നാർ ഇക്കാ നഗർ സ്വദേശി കെ സുബ്രഹ്മണ്യൻ(57) കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അടിമാലിയിൽ വെച്ചാണ് കുഴഞ്ഞുവീണത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം ഇക്കാ നഗർ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഹിറ്റ് തമിഴ് സിനിമകളായ മൈന, കഴുക്, കുംകി അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് നടക്കും.
The post സിനിമാ, സീരിയൽ താരവും സിപിഎം പ്രവർത്തകനുമായ കെ സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു appeared first on Metro Journal Online.