ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യബസിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ട ഉടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു. തീ വലിയ രീതിയിൽ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.
The post ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യബസിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ appeared first on Metro Journal Online.