യുഡിഎഫ് എംപിക്ക് 45 ലക്ഷം, എംഎൽഎക്ക് 7 ലക്ഷം; പ്രമുഖര കുരുക്കി അനന്തുകൃഷ്ണന്റെ മൊഴി

പകുതി വില തട്ടിപ്പിൽ ഉന്നതരെ കുടുക്കി മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി യുഡിഎഫ് എംപി 45 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ 15 ലക്ഷം മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയിട്ടുള്ളുവെന്നും അനന്തുകൃഷ്ണൻ പോലീസിനോട് പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് എംഎൽഎ 7 ലക്ഷം രൂപ കയ്യിൽ വാങ്ങിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നൽകി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നൽകിയെന്നും അനന്തുകൃഷ്ണൻ പറയുന്നു.
വിവിധ പാർട്ടിക്കാർക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രമുഖരെ കുരുക്കിലാക്കുന്ന ചില ഫോൺ കോൾ റെക്കോർഡിംഗുകളും വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
The post യുഡിഎഫ് എംപിക്ക് 45 ലക്ഷം, എംഎൽഎക്ക് 7 ലക്ഷം; പ്രമുഖര കുരുക്കി അനന്തുകൃഷ്ണന്റെ മൊഴി appeared first on Metro Journal Online.