Kerala

കെ വി അബ്ദുൽഖാദർ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുൽ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. ആറ് പേർ കമ്മിറ്റിയിൽ നിന്നൊഴിവായി. ചേലക്കര എംഎൽഎ യുആർ പ്രദീപ് അടക്കമുള്ള പത്ത് പേരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി എത്തിയത്

പിഎം അഹമ്മദ്, സികെ വിജയൻ, എംഎം വർഗീസ്, ബി ഡി ദേവസി, മുരളി പെരുനെല്ലി, പിആർ വർഗീസ് അടക്കം ആറ് പേരെയാണ് ഒഴിവാക്കിയത്. പാർട്ടി ഫണ്ട് മരവിപ്പിച്ചതടക്കമുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുൽ ഖാദർ പറഞ്ഞു

2006 മുതൽ 2021 വരെ ഗുരുവായൂർ എംഎൽഎ ആയിരുന്നു അബ്ദുൽ ഖാദർ. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button