എല്ലായിടത്തും ക്യാമറ വെക്കാനാകില്ല; വന്യജീവി ആക്രമണങ്ങൾ എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് മന്ത്രി

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതിയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ച് നിരീക്ഷിക്കാനാകില്ല. മാൻ പവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യജീവികളെ സ്‌പോട്ട് ചെയ്യാനാകൂവെന്നും മന്ത്രി വ്യക്തമാക്കി
വന്യജീവികളെ നിലവിൽ വെടിവെക്കാൻ ഉത്തരവിടാൻ കാലതാമസമുണ്ടാകാറില്ല. വന്യജീവി ആക്രമണം എന്നത്തേക്ക് പൂർണമായി തടയാൻ കഴിയുമെന്ന് പറയാനാകില്ല. ബജറ്റ് ഫണ്ടും നബാർഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 45കാരി സോഫി, വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ 45കാരൻ മാനു, തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54കാരൻ ബാബു എന്നിവരാണ് മരിച്ചത്.
The post എല്ലായിടത്തും ക്യാമറ വെക്കാനാകില്ല; വന്യജീവി ആക്രമണങ്ങൾ എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് മന്ത്രി appeared first on Metro Journal Online.