അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം

ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അടക്കം മൂന്ന് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കതിരെയാണ് കേസെടുത്തത്. കിരണിന്റെ അച്ഛൻ കുഞ്ഞുമോന്റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്റെ മൃതദേഹം പാടത്തെറിഞ്ഞത്.
മൂന്ന് പ്രതികളെയും ഇന്ന് ഹാജരാക്കും. കിരൺ ഒന്നാംപ്രതിയും കുഞ്ഞുമോനും അശ്വതിയും രണ്ടും മൂന്നും പ്രതികളാണ്. കിരണിന്റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പോലീസ് പറയുന്നു. വീടിന് പുറകിലാണ് വൈദ്യുതി കെണി ഒരുക്കിയത്. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെക്കുകയായിരുന്നു
ശനിയാഴ്ച ഉച്ചയോടെയാണ് ദിനേശനെ മരിച്ച നിലയിൽ സമീപത്തെ പാടത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി
The post അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം appeared first on Metro Journal Online.