Kerala
തൃശൂരിൽ തേനീച്ച ആക്രമണം; നാലുപേർക്ക് പരുക്ക്: ഒരാളുടെ നില ഗുരുതരം

തൃശൂർ: കണ്ണാറയിൽ തേനീച്ച ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67) ജോമോൻ ഐസക് (39), ബെന്നി വർഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തങ്കച്ചന്റെ നില ഗുരുതരമാണ്. പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയതായിരുന്നു മറ്റ് മൂന്നു പേരും. ഇതിനിടെയാണ് ഇവർക്ക് കുത്തേറ്റത്.
The post തൃശൂരിൽ തേനീച്ച ആക്രമണം; നാലുപേർക്ക് പരുക്ക്: ഒരാളുടെ നില ഗുരുതരം appeared first on Metro Journal Online.