Kerala

നെന്മാറ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കാര്യക്ഷമമായ അന്വേഷണം നടക്കുന്നു

നെന്മാറയിലെ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണ്. വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു

കുറ്റകൃത്യങ്ങൾ തടയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

നെന്മാറ ഇരട്ടക്കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button